• Home
  • kerala
  • ബസ് മുങ്ങിയ സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു

ബസ് മുങ്ങിയ സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു

മഴക്കെടുതിയിൽ റോഡിൽ കുത്തനെ വെള്ളം കയറിയത് പരിഗണിക്കാതെ ബസ് ഓടിച്ചപ്പോൾ കെഎസ്ആര്‍ടിസി ബസ് മുങ്ങിയ സംഭവത്തിൽ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കു മുന്നിലാണ് സംഭവം നടന്നത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്.ജയദീപിനെ ആണ് സസ്പെൻഡ് ചെയ്തത്. ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് നടപടി.
പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ ശക്തമായ മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിനാണ് സസ്പെൻഷൻ. ഈരാറ്റുപേട്ടയിലേക്കു പോയ ബസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തില്‍ മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കി.

Leave a Reply

Your email address will not be published. Required fields are marked *