• Home
  • kerala
  • “ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബി ജെ പിയിൽ ചേർന്നത്”

“ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബി ജെ പിയിൽ ചേർന്നത്”

തന്റെ പേരും കുടുംബപ്പേരും വെച്ച് ബി ജെ പി മാർക്കറ്റിംഗ് തന്ത്രം നടത്തുകയായിരുന്നെന്ന് ഇന്നലെ ബിജെപി വിട്ട താഹ ബാഫഖി തങ്ങൾ ഒരു സ്വകാര്യ ചാനലിൽ തുറന്നു പറഞ്ഞു. മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പേരക്കുട്ടിയാണ് താഹ ബാഫഖി തങ്ങള്‍.ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗമായിരുന്ന താഹ ബാഫഖി ബിജെപിയില്‍ നിന്ന് രാജി വെച്ചതിനു പിന്നാലെയാണ് ബിജെപിയുടെ അകത്തെ താല്പര്യങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തിയത്.

പ്രതീക്ഷയോടെയായിരുന്നു താൻ ബി ജെ പിയിൽ ചേർന്നതെന്നും ന്യൂനപക്ഷ സമുദായത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ബിജെപിയുടെ സാധിക്കും എന്നും കരുതിയതായി ബാഫഖി തങ്ങൾ പറഞ്ഞു. ” ഇവർ മനുഷ്യരെയല്ല സ്‌നേഹിക്കുന്നത്, മതത്തെയാണ്. മതങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കലാണ് ഇവരുടെ ആയുധം. ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബി ജെ പിയിൽ ചേർന്നത്”-തങ്ങൾ പറഞ്ഞു..കേരളത്തിലെ ഏകദേശം തൊണ്ണൂറ് ശതമാനം മുസ്ലീങ്ങളും ബി ജെ പി വിടുമെന്ന കാര്യത്തിൽ സംശയം ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *