• Home
  • latest news
  • ഹരിയാനയിലും ലഖിംപൂരിനു സമാന സംഭവം: ബിജെപി എംപിയുടെ കാർ കർഷകനെ ഇടിച്ചു തെറിപ്പിച്ചു

ഹരിയാനയിലും ലഖിംപൂരിനു സമാന സംഭവം: ബിജെപി എംപിയുടെ കാർ കർഷകനെ ഇടിച്ചു തെറിപ്പിച്ചു

ഹരിയാനയിലെ അംബാലയില്‍ ലഖിംപൂര്‍ ഖേരി മോഡലില്‍ കര്‍ഷകര്‍ക്കു നേരെ അതിക്രമം. നാരായണ്‍ ഗഢില്‍ കര്‍ഷകരുടെ കരിങ്കൊടി പ്രതിഷേധത്തിലേക്ക്‌ ബി.ജെ.പി. എം.പി. നായിബ്‌സിങ്‌ സൈനിയുടെ വാഹനം ഇടിച്ചു കയറ്റി. ഭവന്‍ പ്രീത്‌ എന്ന കര്‍ഷകനെ വാഹനം ഇടിച്ചു തെറിപ്പിച്ചതായി പറയുന്നു. കുരുക്ഷേത്ര എം.പി.യാണ്‌ സൈനി.
നാരായൺഗഡി ലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നുവത്രെ എംപി നായിബ് സിംഗ് സൈനി. അദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് വിവരം ലഭിച്ചതോടെ കർഷകർ പ്രതിഷേധവുമായി എത്തി.

പരിപാടി കഴിഞ്ഞ് സൈനി തന്റെ വാഹനവ്യൂഹവുമായി പുറപ്പെട്ടപ്പോൾ ഭവൻപ്രീത് റോഡിലേക്ക് കയറി പ്രതിഷേധിച്ചു. കയ്യിൽ കറുത്ത പതാകയുമായി അയാൾ റോഡരികിൽ നിൽക്കുകയായിരുന്നു. ഈ സമയം എം.പി.യുടെ വാഹനം മനപൂര്‍വ്വം കര്‍ഷകനെ ഇടിച്ചു തെറിപ്പിച്ച്‌ മുന്നോട്ടു പോകുകയായിരുന്നു എന്നാണ്‌ ദൃക്‌സാക്ഷികളായ കര്‍ഷകര്‍ പറയുന്നത്‌.കർഷകൻ ആശുപത്രിയിലാണ്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം നടക്കുന്ന ഇടങ്ങളിലൊന്നാണ്‌ അംബാല. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ അലയടിച്ച പ്രതിഷേധം നേരത്തെ ദേശീയ പ്രാധാന്യമുള്ള വാര്‍ത്തയായി മാറിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *