• Home
  • latest news
  • കപ്പലിലെ ലഹരി പാർട്ടി : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഉൾപ്പെടെ എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കപ്പലിലെ ലഹരി പാർട്ടി : ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഉൾപ്പെടെ എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

പ്രശസ്ത ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ആര്യൻ ഖാനെ കൂടാതെ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച, നൂപുർ സാരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാൾ, വിക്രാന്ത് ചോക്കർ, ഗോമിത് ചോപ്ര എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയില്‍ കഴിഞ്ഞ ദിവസം കോര്‍ഡേലിയ എന്ന ആഡംബരക്കപ്പലില്‍ നടന്ന മയക്കുമരുന്ന്‌ നിശാപാര്‍ടിയില്‍ പ്രശസ്‌ത നടന്‍ ഷാരൂഖ്‌ ഖാന്റെ മകന്‍ ആര്യനും ഉണ്ടായിരുന്നു. 600 പേർ പങ്കെടുത്ത പാർട്ടിയിൽ 3 പെൺകുട്ടികൾ ഉൾപ്പെടെ 13 പേരെ എൻസിബി പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത 13 പേരിൽ 8 പേരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്. ആര്യന്‍ സുഹൃത്തായ അര്‍ബാസ്‌ മര്‍ച്ചന്റിനൊപ്പമാണ്‌ പാര്‍ടിയില്‍ പോയത്‌. അര്‍ബാസും അറസ്‌റ്റിലായവരില്‍ ഉള്‍പ്പെടും.

ആര്യൻ ഖാനും അർബാസും

‘കോർഡേലിയ ദി ഇംപ്രസ്’ ക്രൂയിസിലാണ് പാർട്ടി നടന്നത്. നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ(എൻ.സി.ബി.) റെയ്ഡ് നടത്തിയ സമയത്ത് 600 പേർ പാർട്ടിയിൽ ഉൾപ്പെട്ടിരുന്നു. 3 പെൺകുട്ടികൾ ഉൾപ്പെടെ 13 പേരെ എൻസിബി പിടികൂടിയിരുന്നു. കസ്റ്റഡിയിലെടുത്ത 13 പേരിൽ 8 പേരെയാണ് അറസ്റ്റ് ചെയ്തത് . റേവ് പാർട്ടിയുടെ സംഘാടകരെ എൻസിബി ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയിട്ടുണ്ട്. കപ്പലിൽ നിന്ന് വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *