Categories
kerala

അഷ്‌റഫ് താമരശ്ശേരിക്ക് ഗോൾഡൻ വിസ ലഭിക്കാത്തതിൽ പ്രവാസികൾക്കിടയിൽ കടുത്ത നീരസം

യുഎഇയിലെ സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിക്ക് ഗോൾഡൻ വിസ ലഭിക്കാത്തതിൽ പ്രവാസികൾക്കിടയിൽ കടുത്ത നീരസം.മമ്മൂട്ടിക്കും മോഹൻലാലിനും ടോവിനോ തോമസിനും ലഭിച്ചതിനേക്കാൾ മുൻപ് ഗോൾഡൻ വിസ ലഭിക്കാൻ അർഹനാണ് അഷ്‌റഫ് താമരശ്ശേരി എന്നാണു പ്രവാസികളുടെ പക്ഷം.
എന്നാൽ നിയമനടപടി നേരിടേണ്ടി വരുമോ എന്ന ഭയത്തിൽ ഹാഷ് ടാഗുകളൊന്നുമില്ലാതെ ഫേസ്ബൂക്ക് കുറിപ്പിൽ പ്രതിഷേധം ഒതുക്കുകയാണ് പ്രവാസികൾ.
മരുഭൂമിയിലെ മരുപ്പച്ചതേടി എത്തുന്ന ആളുകളുടെ ആശ്രയകേന്ദ്രമാണ്അഷ്‌റഫ് താമരശ്ശേരി. കോഴിക്കോട് താമരശ്ശേരി ചുങ്കം സ്വദേശിയായ ഇദ്ദേഹം 16 വർഷമായി അജ്മാനിലാണ് പ്രവർത്തിക്കുന്നത്.

ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ഒരുപോലെ സഹായിയാണ് ഇദ്ദേഹം.ജീവിതം കരുപ്പിടിപ്പിക്കാൻ കടലുകടന്നെത്തി ഇവിടെ മരിച്ചുവീഴുന്ന പ്രവാസികളായ ഇന്ത്യക്കാരുടെ മൃത ശരീരങ്ങൾ നാട്ടിലേക്ക് എത്തിക്കുക എന്ന വലിയ ഉത്തരവാദിത്തം ഒരു കടമപോലെ നിർവഹിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി.ഏതാണ്ട് 2000ൽ അധികം ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചിട്ടുണ്ട്.

thepoliticaleditor

കോവിഡ് രൂക്ഷമായ സമയത്ത് വിസ കാലാവധി കഴിഞ്ഞു ജോലിയില്ലാതെ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെപേർക്ക് അത്താണിയായിരുന്നു അദ്ദേഹം. നടൻ മുകേഷ് ന്റെ മകൻ ഡോ. ശ്രാവണിനു വരെ ഗോൾഡൻ വിസ നൽകിയപ്പോൾ അഷ്റഫിന് അത് നാകാതെ പോയത് തീർത്തും വിവേചനം ആയി എന്നാണ് പ്രവാസികളിൽ ഉള്ള വികാരം.

Spread the love
English Summary: social worker ashraf thamarasseri diidnt awarded the golden visa honour

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick