Categories
latest news

കാർഷിക നിയമങ്ങൾക്കെതിരെ ഭാരത ബന്ദ് ഇന്ന്…കേരളത്തിൽ ഹർത്താൽ

കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന്‌ ഒരു വര്‍ഷം തികയുന്ന ഇന്ന്‌ കര്‍ഷകരും രാഷ്ട്രീയ പാര്‍ടികളും ട്രേഡ്‌ യൂണിയനുകളും സംയുക്തമായി ആഹ്വാനം ചെയ്‌ത ഭാരത ബന്ദ്‌ ഇന്ന്‌. കേരളത്തില്‍ ഹര്‍ത്താലിന്‌ കര്‍ഷകരും സംയുക്ത ട്രേഡ്‌ യൂണിയന്‍ സമിതിയും ആഹ്വാനം ചെയ്‌തിരിക്കകയാണ്‌. ഇടതുപക്ഷ കക്ഷികള്‍, കോണ്‍ഗ്രസ്‌, ആം ആദ്‌മി പാര്‍ടി എന്നിവയും ഭാരത്‌ ബന്ദിന്‌ പിന്തുണ നല്‍കുന്നുണ്ട്‌.

അതേസമയം, പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകളോട് വീണ്ടും ചർച്ചകൾ നടത്താൻ കേന്ദ്ര സർക്കാർ സന്നദ്ധത അറിയിച്ചു. പ്രക്ഷോഭം ഉപേക്ഷിച്ച് സംഭാഷണത്തിന്റെ പാത സ്വീകരിക്കണമെന്ന്അഭ്യർത്ഥിക്കുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ഞായറാഴ്ച പറഞ്ഞു. കർഷകർ ഉന്നയിച്ച എതിർപ്പ് പരിഗണിക്കാൻ സർക്കാർ തയ്യാറാണ്. മുമ്പ് പലതവണ സംസാരിച്ചിട്ടുണ്ട്. ഇതിന് ശേഷവും എന്തെങ്കിലും പ്രശ്നം ബാക്കിയുണ്ടെങ്കിൽ തീർച്ചയായും പരിഗണിക്കുമെന്ന് തോമർ പ്രതികരിച്ചു.

thepoliticaleditor
Spread the love
English Summary: bharath bandh today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick