Categories
latest news

വാക്‌സിനുകള്‍ കലര്‍ത്തി നല്‍കുന്നത്‌ ലോകാരോഗ്യ സംഘടന നേരത്തെ എതിര്‍ത്ത രീതി…

ഫലപ്രദമെന്ന്‌ ഇന്ത്യന്‍ ഗവേഷണം

Spread the love

ഇന്ത്യയില്‍ നല്‍കിവരുന്ന പ്രധാന വാക്‌സിനുകളായ കൊവി ഷീല്‍ഡും കൊവാക്‌സിനും കലര്‍ത്തി നല്‍കുന്നത്‌ കൊവിഡിനെതിരായ കൂടുതല്‍ പ്രതിരോധ ശേഷി പ്രദാനം ചെയ്യുമെന്ന്‌ ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്‍െ പഠനം തെളിയിക്കുന്നു.
ഉത്തര്‍പ്രദേശില്‍ ഈ വര്‍ഷം മെയ്‌, ജൂണ്‍ മാസങ്ങളിലാണ്‌ പഠനം നടന്നത്‌.
അതേസമയം, ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സൗമ്യ സ്വാമിനാഥന്‍ വാക്‌സിന്‍ കലര്‍ത്തി നല്‍കുന്നതിനെതിരെ ജൂലായില്‍ രംഗത്തു വന്നിരുന്നു. വ്യത്യസ്‌ത വാക്‌സിന്‍ കലര്‍ത്തി നല്‍കുന്നത്‌ അപകടകരമായൊരു പ്രവണത ഉണ്ടാക്കുമെന്ന്‌ അവര്‍ പറഞ്ഞു. ഇങ്ങനെ കലര്‍ത്തി നല്‍കുന്നത്‌ നല്ലതാണോ എന്നതു സംബന്ധിച്ച്‌ മതിയായ ഡാറ്റ ഇതുവരെ ഇല്ല എന്നതാണ്‌ ലോകാരോഗ്യ സംഘടനയുടെ ഈ പ്രതികരണത്തിനു കാരണമെന്നും സൗമ്യ സ്വാമിനാഥന്‍ പ്രതികരിച്ചിരുന്നു.

Spread the love
English Summary: vaccine cocktail opposed former by w.h.o.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick