Categories
latest news

ഇന്ന് 78 പേരെ ഡെല്‍ഹിയിലെത്തിച്ചു, 25 പേര്‍ ഇന്ത്യക്കാര്‍, കാബൂളില്‍ നിന്നും സിഖ് മത ഗ്രന്ഥങ്ങളും വിമാനത്തിലെത്തി

കാബൂളില്‍ നിന്നും ഒഴിപ്പിച്ച 78 പേരെ ഇന്ന് രാവിലെ എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ ഡെല്‍ഹിയില്‍ എത്തിച്ചു. കാബൂളില്‍ നിന്നും താജികിസ്ഥാനിലെ ദുഷാന്‍ബെയില്‍ എത്തിച്ച ശേഷം അവിടെ നിന്നാണ് ഇവരെ ഡെല്‍ഹിയിലേക്ക് എത്തിച്ചത്. ഇവരില്‍ 25 ഇന്ത്യക്കാരുണ്ട്.
കാബൂളിലെ സിഖ് ഗുരുദ്വാരകളില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധഗ്രന്ഥമായ ഗുരുഗ്രന്ഥസാഹിബിന്റെ പ്രതികള്‍ ഈ വിമാനത്തില്‍ എത്തിച്ചത് ശ്രദ്ധിക്കപ്പെട്ട സംഭവമായി. വിശുദ്ധ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങാന്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, വി.മുരളീധരന്‍ എന്നിവരും ബി.ജെ.പി. നേതാവ് ആര്‍.പി.സിങും വിമാനത്താവളത്തിലെത്തിയിരുന്നു.

ഗ്രന്ഥങ്ങള്‍ സൂക്ഷിച്ച പെട്ടി മന്ത്രി ഹര്‍ദീപ് സിങ് പുരി തലയില്‍ ചുമന്നാണ് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കെത്തിച്ചത്. ഇവ ഡെല്‍ഹിയിലെ ഗുരുദ്വാരയില്‍ ആണ് സൂക്ഷിച്ചു വെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

thepoliticaleditor

അഷറഫ് ഗനിയെ വധിക്കാന്‍ ഗൂഢാലോചന ഉണ്ടായിരുന്നതായി സഹോദരന്‍

താലിബാന്‍ കാബൂള്‍ കീഴടക്കിയതിനു തൊട്ടുപിന്നാലെ രാജ്യത്തു നിന്നും രക്ഷപ്പെട്ട അഫ്ഗാന്‍ പ്രസിഡണ്ടായിരുന്ന അഷ്‌റഫ് ഗനിയുടെ സഹോദരന്‍ ഹഷ്മത് ഗനി പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. അഷ്‌റഫ് ഗനിയെ കൊല്ലാന്‍ ഗൂഢാലോചന നടന്നിരുന്നു എന്നാണ് ഹഷ്മതിന്റെ വെളിപ്പെടുത്തല്‍. വിരമിച്ച് ഏതാനും പട്ടാള ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിലെന്നും ഹഷ്മത് പറയുന്നു. കാബൂളിനെ രക്തരൂക്ഷിതമാക്കാനും പദ്ധതിയുണ്ടായിരുന്നെന്നും ഇതിന്റെ വിശദാംശങ്ങള്‍ തക്ക സമയത്ത് അഷ്‌റഫ് ഗനി തന്നെ വെളിപ്പെടുത്തുമെന്നും സഹോദരന്‍ ഒരു ഇംഗ്ലീഷ് വാര്‍ത്താ ചാനലിനോട് പറഞ്ഞു. താന്‍ താലിബാനില്‍ ചേരുന്നതായ പ്രചാരണം ഹഷ്മത് നിഷേധിച്ചു. എന്നാല്‍ താന്‍ താലിബാന്‍ ഭരണത്തെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Spread the love
English Summary: TODAY 78 PERSONS REACHED DELHI EVACUATED FROM KABUL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick