Categories
kerala

നടി ചിത്ര ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

ചലച്ചിത്ര നടി ചിത്ര (56)അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. വിജയരാഘവനാണ് ഭര്‍ത്താവ്. ഏക മകള്‍ മഹാലക്ഷ്മി.

കൊച്ചി സ്വദേശിയായ ചിത്ര, മലയാള ചിത്രങ്ങളായ കല്യാണപ്പന്തല്‍, തമിഴ് ചിത്രങ്ങളായ അപൂര്‍വ രാഗങ്ങള്‍, അവള്‍ അപ്പടിതാന്‍ തുടങ്ങിയ സിനിമകളിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്ക് വന്നത്. ആട്ടക്കലാശം, ഒരു വടക്കന്‍ വീരഗാഥ, ദേവാസുരം, അമരം, ഏകലവ്യന്‍ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

thepoliticaleditor

1990കളില്‍ മലയാള സിനിമയില്‍ സജീവമായിരുന്ന ചിത്ര, വിവാഹത്തെത്തുടര്‍ന്നു സിനിമ രംഗം ഉപേക്ഷിക്കുകയായിരുന്നു.

തമിഴ് സിനിമയില്‍ ശിവാജി ഗണേശന്‍, കമല്‍ ഹാസന്‍, ശരത് കുമാര്‍, പ്രഭു തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലും ചിത്ര വേഷമിട്ടു.

Spread the love
English Summary: cine actress chithra passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick