കൊല്ലത്ത് ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥി വിസ്‌മയ നായര്‍ സ്‌ത്രീധന പീഢനത്താല്‍ ആത്മഹത്യ ചെയ്യപ്പെടാനിടയായ കേസില്‍ പ്രതിയായ വിസ്‌മയയുടെ ഭര്‍ത്താവും മോട്ടോര്‍ വാഹന വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുമായ അരുണ്‍കുമാറിനെ സര്‍വ്വീസില്‍ നിന്നും സര്‍ക്കാര്‍ പിരിച്ചുവിട്ടു.
ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
കേരള സിവിൽ സർവീസ് ചട്ടം എട്ടാം വകുപ്പനുസരിച്ചാണ് നടപടി. കിരണിന് ഇനി സർക്കാർ സർവീസിൽ ജോലി ലഭിക്കില്ല.
പീഢനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡിലാണ് അരുണ്‍കുമാര്‍. ഇദ്ദേഹത്തെ നേരത്തെ സസ്‌പെന്‍ഡ് ചെയ്‌തിരിക്കയായിരുന്നു.
“പിരിച്ചു വിടല്‍ ഉത്തരവുമായേ വീട്ടിലേക്ക് വരൂ എന്ന് ഗതാഗതമന്ത്രി പറഞ്ഞിരുന്നു”
കിരണ്‍ കുമാറിനെ സര്‍ക്കാര്‍ സർവീസിൽനിന്ന് പിരിച്ചുവിട്ട നടപടിയിൽ വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കണ്ണീരോടെ നന്ദി പറയുന്നു. ‘പിരിച്ചു വിടല്‍ ഉത്തരവുമായേ വീട്ടിലേക്ക് വരൂ എന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. മന്ത്രി വാക്കുപാലിച്ചു. മന്ത്രിക്കും സര്‍ക്കാരിനും നന്ദി പറയുന്നു. വിസ്മയയോടു ചെയ്ത ക്രൂരതയ്ക്ക് കിരണിന് ലഭിച്ച ശിക്ഷയായി നടപടിയെ കാണുന്നു’ – ത്രിവിക്രമൻ നായരും വിസ്മയയുടെ സഹോദരൻ വിജിത്തും മാധ്യമങ്ങളോട് പ്രതികരിച്ചു.













