പ്രശസ്‌ത ബോളിവുഡ് പാര്‍ടി സിങറും നടനുമായ യോ യോ ഹണി സിങ് എന്ന ഹൃതേഷ് സിങിനെതിരെ ഭാര്യ ശാലിനി തല്‍വാര്‍ ഗാര്‍ഹിക പീഢനം, ലൈംഗിക പീഢനം, മാനസിക പീഢനം, പണാപഹരണം എന്നീ പരാതിയുമായി കോടതിയില്‍. ഡെല്‍ഹി തീസ് ഹസാരി കോടതിയിലെ ചീഫ് മെട്രോപൊളീറ്റന്‍ കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്. ആഗസ്‌റ്റ് 28-ന് മറുപടി നല്‍കാന്‍ കോടതി യോയോ ഹണി സിങിനോട് നിര്‍ദ്ദേശിച്ചു. ഹണി സിങ് സ്വത്തുക്കള്‍ വില്‍ക്കുന്നതും കൈമാറുന്നതും കോടതി തടഞ്ഞു.













