ബോക്‌സിങില്‍ ഇന്ത്യയുടെ അഭിമാന താരം ലവ്‌ലിന ബൊര്‍ഗോഹെയ്‌ന്‍ വനിതകളുടെ ബോക്‌സിങ്ങ് 69 കിലോ വിഭാഗത്തില്‍ സെമിഫൈനലില്‍ പരാജയപ്പെട്ടു. അല്‍പം മുമ്പ് അവസാനിച്ച മല്‍സരത്തില്‍ തോറ്റെങ്കിലും വെങ്കല മെഡല്‍ ഈ താരത്തിന് സ്വന്തമാണ്. മേരി കോം നിരാശപ്പെടുത്തിയെങ്കിലും വനിതാബോക്‌സിങില്‍ ഇന്ത്യയുടെ പുതിയ താരമായി ലവ്‌ലിന ഉയരുകയാണ്. തുര്‍ക്കിയോടാണ് ലവ്‌ലിന പരാജയപ്പെട്ടത്.
പുരുഷന്‍മാരുടെ ഗുസ്‌തിയില്‍ 57 കിലോ വിഭാഗത്തില്‍ രവികുമാര്‍ ദഹിയയും 86 കിലോ ഫ്രീ സ്റ്റൈലില്‍ ദീപക് പുനിയയും സെമിഫൈനലിലേക്ക് കടന്ന വിജയങ്ങള്‍ സമ്മാനിച്ചത് ഇന്ത്യയ്‌ക്ക് വലിയ പ്രതീക്ഷയാണ് ഇന്ന് നല്‍കിയിരിക്കുന്നത്.
ഇന്ന് ഹോക്കി ടീമും സെമി ഫൈനല്‍ കളിക്കുന്നുണ്ട്. ഈ മല്‍സരവും രാജ്യം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.













