• Home
  • latest news
  • പ്രാതലിന്‌ ഇന്ന്‌ പ്രതിപക്ഷനേതാക്കള്‍ രാഹുലിനൊപ്പം, ഇടതു പക്ഷം മുന്നോട്ടു വെച്ച ഒരു നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും

പ്രാതലിന്‌ ഇന്ന്‌ പ്രതിപക്ഷനേതാക്കള്‍ രാഹുലിനൊപ്പം, ഇടതു പക്ഷം മുന്നോട്ടു വെച്ച ഒരു നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും

ഇന്ന്‌ രാവിലെ കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധി പ്രഭാത ഭക്ഷണം കഴിക്കുക പ്രമുഖരായ പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം. 14 പ്രതിപക്ഷ നേതാക്കളെ ചൊവ്വാഴ്‌ച പ്രാതല്‍ കഴിക്കാനായി രാഹുല്‍ ക്ഷണിച്ചിരിക്കുന്നു. ഇടതുപക്ഷം, ആര്‍.ജെ.ഡി., സമാജ്‌ വാദി പാര്‍ടി, ബി.എസ്‌.പി., ടി.എം.സി., ഡി.എം.കെ, എന്‍.സി.പി., ശിവസേന, ആം ആദ്‌മി, മുസ്ലീംലീഗ്‌, നാഷണല്‍ കോണ്‍ഫറന്‍സ്‌ എന്നിവയുടെ നേതാക്കള്‍ പ്രാതലില്‍ പങ്കെടുക്കും എന്നാണ്‌ സൂചന.

പാര്‍ലമെന്റില്‍ സംയുക്തമായി രൂപീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ ഈ സംയുക്ത പ്രാതല്‍. ഡല്‍ഹിയിലെ കോണ്‍സ്‌റ്റിറ്റിയൂഷന്‍ ക്ലബ്ബിലായിരിക്കും പ്രാതലും ചര്‍ച്ചയും. ഇരു സഭകളിലെയും കോണ്‍ഗ്രസ്‌ എം.പി.മാരും പ്രാതലിന്‌ ഉണ്ടാകും.

ഇരു സഭാനടപടികളും നിര്‍ത്തിവെച്ച്‌ പെഗാസസ്‌ ചാരപ്രവര്‍ത്തനവും ഫോണ്‍ ചോര്‍ത്തല്‍ സംഭവവും ചര്‍ച്ച ചെയ്യണമെന്നതാണ്‌ പ്രതിപക്ഷത്തിന്റെ ആവശ്യം. ഒരു മോക്ക്‌ പാര്‍ലമെന്റ്‌ സംഘടിപ്പിച്ച്‌ പ്രതിഷേധം പ്രകടമാക്കണമെന്ന്‌ നിര്‍ദ്ദേശം ഇടതു പാര്‍ടികള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്‌.

എന്നാല്‍ എല്ലാ പ്രതിപക്ഷ പാര്‍ടികളും ഇതിനോട്‌ യോജിച്ചിട്ടില്ല. ഇക്കാര്യത്തില്‍ പ്രാതല്‍ ചര്‍ച്ചയില്‍ ധാരണ ഉണ്ടാവുമെന്നാണ്‌ നിഗമനം.

ജൂലായ്‌ 19-ന്‌ തുടങ്ങിയ പാര്‍ലമെന്റ്‌ സമ്മേളനത്തില്‍ ഇതുവരെ കാര്യമായി ഒരു ദിവസം പോലും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന്‌ കഴിഞ്ഞിട്ടില്ല. ആഗസ്റ്റ്‌ 13 വരെയാണ്‌ സമ്മേളനം ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

പ്രാതലിന്‌ ഇന്ന്‌ പ്രതിപക്ഷനേതാക്കള്‍ രാഹുലിനൊപ്പം, ഇടതു പക്ഷം മുന്നോട്ടു വെച്ച ഒരു നിര്‍ദ്ദേശം ചര്‍ച്ച ചെയ്യും - The Political Editor