• Home
  • latest news
  • പെഗാസസ്: എളമരം കരീം നോട്ടീസ് നല്‍കി

പെഗാസസ്: എളമരം കരീം നോട്ടീസ് നല്‍കി

പെഗാസസ് വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ സി.പി.എം. നീക്കം. എളമരം കരീം ഇക്കാര്യത്തിന് നോട്ടീസ് നല്‍കി. റൂള്‍ 267 പ്രകാരം സസ്‌പെന്‍ഷന്‍ ഓഫ് ബിസിനസ് നോട്ടീസാണ് നല്‍കിയത്. മറ്റൊരു സി.പി.എം. അംഗം ജോണ്‍ ബ്രിട്ടാസ് പെഗാസസ് വിഷയത്തില്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്.
പെഗാസസ് വിഷയത്തില്‍ ഇന്നും പാര്‍ലമെന്റ് നടപടികള്‍ സ്തംഭിച്ചു. ലോക്‌സഭാ നടപടികള്‍ ഉച്ചയ്ക്ക് രണ്ടു വരെ നിര്‍ത്തിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *