ഒളിമ്പിക്‌സില്‍ ബാഡ്‌മിന്റന്‍ വിമന്‍ സിംഗിള്‍സിന്റെ ലൂസേഴ്‌സ് ഫൈനലില്‍ ഇന്ത്യയുടെ അഭിമാന താരം പി.വി.സിന്ധു വെങ്കലം സ്വന്തമാക്കി. ചൈനയുടെ ബിങ് ജി വാ യെ 21-13,21-15 സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു വെങ്കലം സ്വന്തമാക്കിയത്. ഒളിമ്പിക്‌സില്‍ തുടര്‍ച്ചയായി രണ്ടു തവണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു കായിക ചരിത്രത്തില്‍ ഇടം നേടിയിരിക്കയാണ്. ഒരേ ഇനത്തില്‍ ആദ്യമായി രണ്ടു തവണ, തുടര്‍ച്ചയായി ഒന്നിലധികം തവണ ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയും ഇനി സിന്ധുവിന് സ്വന്തം. ഇന്ത്യയ്‌ക്ക് അഭിമാനിക്കാവുന്ന എക്കാലത്തെയും നേട്ടമായി ഈ തെലങ്കാനക്കാരി മാറുന്നു.
കഴിഞ്ഞ തവണ വെള്ളിമെഡല്‍ നേടിയ സിന്ധു ഇത്തവണ അതേ നേട്ടം ആവര്‍ത്തിക്കുമെന്ന് വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സെമിയില്‍ പരാജയപ്പെടുകയായിരുന്നു. ലോക ഒന്നാം നമ്പര്‍ താരമായ ചൈനയുടെ തായ് സു യിങിനോടായിരുന്നു സിന്ധുവിന്റെ തോല്‍വി. 12-21, 18-21 സ്‌കോറിന് സിന്ധുവിന് മല്‍സരം നഷ്ടമായി.













