Categories
kerala

മുഖ്യമന്ത്രിയുടെ പ്രതികരണത്തില്‍ കിറ്റെക്‌സ്‌ സാബുവിന്‌ മൗനം, സാബു സെല്‍ഫ്‌ ഗോളടിക്കുകയാണെന്ന്‌ വ്യവസായ മന്ത്രി പി.രാജീവ്‌

തെലങ്കാനയില്‍ നിന്നും വിജയശ്രീലാളിതനായി തിരിച്ചെത്തിയ കിറ്റെക്‌സ്‌ വ്യവസായ ഉടമ സാബു എം.ജേക്കബ്‌ രാഷ്ട്രീയക്കാരന്റെ ശൈലിയിലുള്ള വാക്‌ശരങ്ങള്‍ തുടരുന്നു. വിമാനമറങ്ങിയ ഉടനെ ഏറണാകുളം ജില്ലയിലെ എം.എല്‍.എ.മാരെയും ചാലക്കുടി എം.പി.യെയും സാബു കണക്കറ്റ്‌ വിമര്‍ശിച്ചു. 20-20 ജയിക്കുമെന്ന്‌ പ്രതീക്ഷിച്ച്‌ അത്‌ സംഭവിക്കാതെ പോയ കുന്നത്തു നാട്ടിലെ എം.എല്‍.എ. ശ്രീനിജനെയും രൂക്ഷഭാഷയില്‍ പരാമര്‍ശിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയോട്‌ പ്രതികരിക്കുന്ന കാര്യത്തില്‍ സാബു വളരെ ഡിപ്ലോമാറ്റിക്‌ ആയത്‌ കൗതുകമായി. മുഖ്യമന്ത്രിക്ക്‌ തന്നെ എന്തും പറയാനുള്ള അവകാശമുണ്ടെന്നും താന്‍ അദ്ദേഹത്തോട്‌ തിരിച്ച്‌ ഒന്നും പറയില്ലെന്നും സാബു പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ്‌ ഈ നാട്ടിലെ ജനപ്രതിനിധികളും പറഞ്ഞിരിക്കുന്നത്‌ എന്നത്‌ വസ്‌തുതയാണ്‌. എന്നാല്‍ ഏറണാകുളത്തെ ജനപ്രതിനിധികളെ ഭര്‍സിക്കുന്ന സാബു എന്തുകൊണ്ടാണ്‌ മുഖ്യമന്ത്രി പറഞ്ഞതിനോട്‌ തിരിച്ച്‌ മറുപടി പറയാത്തത്‌ എന്നത്‌ ചര്‍ച്ചാവിഷയമാകുന്നുണ്ട്‌.

വ്യവസായമന്ത്രി പി.രാജീവ്‌

അതേസമയം സാബു സെല്‍ഫ്‌ ഗോള്‍ അടിച്ചുകൊണ്ടിരിക്കയാണെന്നും കേരളത്തിന്റെ ഗോള്‍പോസ്‌റ്റിലേക്കുള്ള ഈ ഗോളടി മലയാളികള്‍ വിലയിരുത്തുന്നുണ്ടെന്നും വ്യവസായമന്ത്രി പി.രാജീവ്‌ അഭിപ്രായപ്പെട്ടു. ഒരു മലയാള ചാനലിലെ ടോക്‌ ഷോയില്‍ സംസാരിക്കുകയായിരുന്നു രാജീവ്‌. വ്യവസായ വകുപ്പ്‌ കിറ്റെക്‌സിനെതിരെ ഒരു പരിശോധനയും നടത്തിയിട്ടില്ല. ലേബര്‍, ഫാക്ടറീസ്‌ ആന്റ്‌ ബോയിലേര്‍സ്‌, മലിനീകരണ നിയന്ത്രണബോര്‍ഡ്‌ തുടങ്ങിയ വിഭാഗമാണ്‌ പരാതി അന്വേഷിച്ചത്‌. ഒപ്പം ഹൈക്കോടതിയും അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നു. സര്‍ക്കാരിന്‌ ഇതില്‍ ഒരു റോളും ഇല്ല. സര്‍ക്കാര്‍ കിറ്റെക്‌സിനെ അങ്ങോട്ട്‌ വിളിച്ച്‌ സംസാരിക്കുകയാണ്‌ ചെയ്‌തത്‌. എന്തിനാണ്‌ സാബു കേരളം വിട്ട്‌ പോകുന്നതെന്ന്‌ ശരിക്കും വ്യക്തമാക്കിയിട്ടില്ല. അതില്‍ രാഷ്ട്രീയം തന്നെയാണ്‌ എന്നാല്‍ അത്‌ സാബുവിന്റെ രാഷ്ട്രീയമാണ്‌–രാജീവ്‌ പറഞ്ഞു.

thepoliticaleditor

ഇനി ഒരു രൂപപോലും കേരളത്തില്‍ മുടക്കില്ലെന്നും തെലങ്കാനയില്‍ രാജകീയ സ്വീരണമാണ് കിട്ടിയതെന്നും കിറ്റെക്‌സ് മേധാവി സാബു എം ജേക്കബ് വ്യക്തമാക്കി. തെലങ്കാനയിലെ നടപടികള്‍ രണ്ടാഴ്ചയ്ക്കുളളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയില്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ നിക്ഷേപത്തെക്കുറിച്ച് അതിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെലങ്കാന നല്‍കിയ വാഗ്ദാനം കേട്ടാല്‍ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കിയുണ്ടാകില്ല. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് തെലങ്കാനയിലേക്ക് പോയത്. എന്നാല്‍ സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ഒട്ടനവധി സാധ്യതകളുണ്ടെന്ന് മനസിലായി–അദ്ദേഹം പറഞ്ഞു.

Spread the love
English Summary: kitex sabu escapes from the response of chief minister regarding industrial harmoney in the state

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick