Categories
latest news

ഇന്ന്‌ സര്‍ക്കാരിന്‌ രണ്ടാം വാര്‍ഷികം, യെദ്യൂരപ്പയുടെ ഭാവി എന്താകും ?

കര്‍ണാടക സര്‍ക്കാര്‍ ഇന്ന്‌ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ ഭാവിയാണ്‌ പ്രധാന ചര്‍ച്ചാ വിഷയം. യെദ്യൂരപ്പയെ മാറ്റണം എന്ന്‌ ബി.ജെ.പി.യിലെ ശക്തമായ ഗ്രൂപ്പുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്‌. ദേശീയനേതൃത്വം പറഞ്ഞാല്‍ മാറാം എന്ന്‌ യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ മകന്‌ അര്‍ഹമായ പ്രാതിനിധ്യം നല്‍കണം എന്നതാണ്‌ രഹസ്യമായ ആവശ്യം. ജൂലായ്‌ 26-ന്‌ തീരുമാനം പറയാം എന്നാണ്‌ ദേശീയനേതൃത്വം പറഞ്ഞിരിക്കുന്നത്‌.
യെദ്യൂരപ്പ മാറണമോ എന്ന കാര്യത്തില്‍ പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസും ജനതാദളും രണ്ടു തട്ടിലായതും കൗതുകമാണ്‌. യെദ്യൂരപ്പ കര്‍ണാടകയിലെ ജനങ്ങളെ തോല്‍പിച്ചുവെന്നും ജനജീവിതം ദുരിതമയമാക്കിയെന്നും കോണ്‍ഗ്രസ്‌ പ്രസിഡണ്ട്‌ ഡി.കെ.ശിവകുമാര്‍ ആരോപിച്ചപ്പോള്‍ ആര്‍.എസ്‌.എസിന്റെ തീട്ടൂരം അനുസരിക്കാത്തതിനാലാണ്‌ യെദ്യൂരപ്പയെ മാറ്റുന്നതെന്നും മുഖ്യമന്ത്രിയെ മാറേണ്ട കാര്യമില്ലെന്നും ജനതാദള്‍ പ്രതകരിക്കുന്നു.

thepoliticaleditor
Spread the love
English Summary: future of yedurappa may be decided today or tomorrow

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick