കോവ്ഡ് നിയന്ത്രണ ലംഘനത്തിന്റെ പേരിൽ പോലീസുകാര്‍ സാധാരണക്കാരായ മനുഷ്യർക്ക് ചുമത്തുന്ന പിഴ പലപ്പോഴും അനാവശ്യവും വലിയ ഡ്രൈഹവും ആണെന്ന് സംവിധായകന്‍ അരുണ്‍ ഗോപി. ഈ കൊവിഡ് കാലത്തു സര്‍ക്കാര്‍ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെയെന്ന് അദേഹം പറഞ്ഞു. ഒരു ഗതിയുമില്ലാതെ വലയുന്ന മനുഷ്യരോട് പോലീസ് കാണിക്കുന്ന സമീപനം വല്ല മോശമാണ്. നിയന്ത്രണങ്ങളുടെ പേരില്‍ പോലീസുകാര്‍ അനാവശ്യമായി പിഴചുമത്തുന്നതിനെതിരെയാണ് അരുണ്‍ ഗോപി രംഗത്തെത്തിയിരിക്കുന്നത്.

കൊല്ലത്തെ ഒരു മീന്‍ വില്‍പനക്കാരിയുടെ മീന്‍ മുഴുവന്‍ പൊലീസ് വാരിയെടുത്ത് കാട്ടില്‍ കളഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അരുണ്‍ ഗോപിയുടെ സാമൂഹിക മാധ്യമ കുറിപ്പ്. കൊല്ലത്തെ മീന്‍കച്ചവടക്കാരി കരയുന്ന വീഡിയോവിന്റെ സ്‌ക്രീന്‍ ഷോട്ടും സംവിധായകന്‍ തന്റെ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:
നല്ലവരായ പോലീസ് സുഹൃത്തുക്കളെ ക്ഷമിക്കുക നിങ്ങളില്‍ പെടാത്തവരായ പോലീസുകാര്‍ ഈ നാട്ടിലെ സാധാരണക്കാരോട് കാണിക്കുന്ന സമീപനം വളരെ മോശമാണ് സര്‍ക്കാര്‍ നല്‍കുന്ന ഓണ ബോണസ്സിന് ഖജനാവ് നിറയ്ക്കാന്‍ ആണ് ഈ പിടിച്ചുപറിയും അഴിഞ്ഞാട്ടവും കാട്ടുന്നതെങ്കില്‍, ഇതൊന്നുമില്ലാത്ത ഒരു നേരത്തിന്റെ വിശപ്പിനു വഴികാണാന്‍ തെരുവില്‍ അലയുന്നവന്റെ ആളല്‍ കൂടി പരിഗണിക്കുക ഈ കോവിഡ് കാലത്തു സര്‍ക്കാര്‍ ശമ്പളം ഇല്ലാത്തവരും ഒന്ന് ജീവിച്ചോട്ടെ













