ലോക്ക്ഡൗണ്‍ തുടർന്നിട്ടും രോഗം കുറയാത്തത് ചൂണ്ടിക്കാട്ടി കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. ഉദ്യോഗസ്ഥ നിർദ്ദേശങ്ങൾ പ്രായോഗികമായില്ല ജനങ്ങൾക്ക് ബുദ്ധിമുട്ടുകളുണ്ട്. രോഗവ്യാപനം ഉണ്ടാകാത്ത വിധം നിർദേശങ്ങളുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ടി.പി.ആര്‍ അടിസ്ഥാനത്തിൽ നിയന്ത്രണം ഇനിയും തുടരണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. നിയന്ത്രണത്തിൽ മറ്റു ശാസ്ത്രീയ രീതി പരിശോധിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ബുധനാഴ്ചക്കുള്ളിൽ പഠിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം നല്‍കി. വിവിധ രംഗത്തെ ആളുകളുമായി ഉടനെ ചർച്ച നടത്തണമെന്നും ചീഫ് സെക്രട്ടറിക്കും വിദഗ്ദ്ധ സമിതിക്കും മുഖ്യമന്ത്രി നിർദേശം നല്‍കി.













