• Home
  • latest news
  • ഗോവന്‍ ബീച്ചില്‍ രണ്ട്‌ പെണ്‍കുട്ടികള്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടു, എന്തിന്‌ അസമയത്ത്‌ പോയെന്ന്‌ മുഖ്യമന്ത്രി !

ഗോവന്‍ ബീച്ചില്‍ രണ്ട്‌ പെണ്‍കുട്ടികള്‍ കൂട്ടബലാല്‍സംഗം ചെയ്യപ്പെട്ടു, എന്തിന്‌ അസമയത്ത്‌ പോയെന്ന്‌ മുഖ്യമന്ത്രി !

പ്രായപൂര്‍ത്തിയാകാത്ത രണ്ട്‌ പെണ്‍കുട്ടികള്‍ ഗോവയിലെ ബെനോലിം ബീച്ചില്‍ കൂട്ടബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ നിയമസഭയില്‍ വിവാദ പ്രതികരണം നടത്തിയ ഗോവ മുഖ്യമന്ത്രി പ്രമോദ്‌ സാവന്തിനെതിരെ വന്‍ വിമര്‍ശനം. പെണ്‍കുട്ടികള്‍ രാത്രി നേരത്ത്‌ കടല്‍ത്തീരത്ത്‌ പോയത്‌ എന്തിനെന്ന്‌ രക്ഷിതാക്കള്‍ നോക്കണം എന്നും സര്‍ക്കാരിനും പൊലീസിനുമാണ്‌ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്നും ആയിരുന്നു സാവന്തിന്റെ പ്രതികരണം. സര്‍ക്കാരിന്‌ ഉത്തരവാദിത്വമില്ല എന്ന പ്രസ്‌താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിക്കയാണ്‌.

ജൂലായ്‌ 25-ന്‌ രാത്രിയാണ്‌ സംഭവം. ബെനോലിം ബീച്ചില്‍ ഒരു പാര്‍ടിയില്‍ പങ്കെടുക്കാന്‍ പോയ പത്ത്‌ കുട്ടികളില്‍ പെട്ടവരായിരുന്നു രണ്ട്‌ പെണ്‍കുട്ടികളും. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ നാല്‌ പേര്‍ ചേര്‍ന്ന്‌ ഈ രണ്ടു പെണ്‍കുട്ടികളെ കൂട്ട മാനഭംഗത്തിന്‌ ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ ഒപ്പം ഉണ്ടായിരുന്ന രണ്ട്‌ ആണ്‍കുട്ടികളെ തല്ലിയോടിച്ച ശേഷമായിരുന്നു അതിക്രമം.

പനാജിയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ്‌ ബെനോലിം കടപ്പുറം. പാര്‍ടിക്കായി പോയ പത്ത്‌ പേരില്‍ ആറു പേര്‍ മടങ്ങിയ ശേഷമായിരുന്നു അക്രമം നടന്നത്‌. രക്ഷിതാക്കളെ പഴിച്ച്‌ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി നടത്തിയ ഒഴിഞ്ഞുമാറല്‍ ശ്രമം ബി.ജെ.പി. ഭരണത്തിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനത്തിന്‌ ഇരയായിരിക്കയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>