• Home
  • kerala
  • പ്ലസ്‌ ടു വിജയശതമാനം വര്‍ധിച്ചു, ഏറ്റവും കൂടുതല്‍ വിജയികള്‍ ഏറണാകുളം ജില്ലയില്‍

പ്ലസ്‌ ടു വിജയശതമാനം വര്‍ധിച്ചു, ഏറ്റവും കൂടുതല്‍ വിജയികള്‍ ഏറണാകുളം ജില്ലയില്‍

ഈ വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ 87.94 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. 328702 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. 48,383 വിദ്യാര്‍ഥികള്‍ മുഴുവന്‍ എ പ്ലസ് നേടി. 136 സ്‌കൂളുകളില്‍ നൂറു ശതമാനം വിജയം നേടി.

എറണാകുളമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ച ജില്ല. 91.11 ആണ് വിജയശതമാനം. ഏറ്റവും കുറഞ്ഞ വിജയശതമാനം പത്തനംതിട്ടയിലാണ്.

സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 85.02 ആണ് വിജയശതമാനം. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 87.67 ശതമാനമാണ് വിജയം.

ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ വിജയശതമാനം 53ആണ്. 25293 വിദ്യാര്‍ഥികള്‍ വിജയിച്ചു. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 80.36 ശതമാനം വിജയം നേടി. ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 84.39 ശതമാനമാണ് വിജയം.

Leave a Reply

Your email address will not be published. Required fields are marked *

പ്ലസ്‌ ടു വിജയശതമാനം വര്‍ധിച്ചു, ഏറ്റവും കൂടുതല്‍ വിജയികള്‍ ഏറണാകുളം ജില്ലയില്‍ - The Political Editor