• Home
  • latest news
  • ഒളിമ്പിക്‌സ്‌ :ഹോക്കിയില്‍ ഇന്ത്യയ്‌ക്ക്‌ ജയം, മിക്‌സഡ്‌ എയര്‍ പിസ്റ്റളില്‍ മനുഭാക്കറിന്‌ നിര്‍ഭാഗ്യം, ടീം പുറത്ത്‌

ഒളിമ്പിക്‌സ്‌ :ഹോക്കിയില്‍ ഇന്ത്യയ്‌ക്ക്‌ ജയം, മിക്‌സഡ്‌ എയര്‍ പിസ്റ്റളില്‍ മനുഭാക്കറിന്‌ നിര്‍ഭാഗ്യം, ടീം പുറത്ത്‌

ഒളിമ്പിക്‌സ് ഹോക്കിയിൽ സ്‌പെയിനിനെ തോൽപിച്ച് ഇന്ത്യ. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജയം. രൂപീന്ദര്‍ പാല്‍ സിംഗ് ഇരട്ട ഗോളുകള്‍ നേടി. സിമ്രാന്‍ജീത് സിംഗും സ്‌കോര്‍ ചെയ്തു. ആദ്യ ക്വാര്‍ട്ടറിലായിരുന്നു ആദ്യത്തെ രണ്ട് ഗോളുകളും. മൂന്നാം ഗോള്‍ അവസാന ക്വാര്‍ട്ടറിലായിരുന്നു. അതേ സമയം 10 മീറ്റർ മിക്സഡ് എയർ പിസ്റ്റളിൽ മെഡൽ റൗണ്ടിലെത്താതെ ഇന്ത്യ പുറത്ത്.എഴാമതാണ് മനു ഭാക്കർ-സൗരഭ് സഖ്യം ഫിനിഷ് ചെയ്തത്. മനു ഭാക്കറിന്റെ ദയനീയ പ്രകടനമാണ് തിരിച്ചടിയായത്.ആദ്യ യോഗ്യതാ മത്സരത്തിൽ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ സ്വർണം പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *

ഒളിമ്പിക്‌സ്‌ :ഹോക്കിയില്‍ ഇന്ത്യയ്‌ക്ക്‌ ജയം, മിക്‌സഡ്‌ എയര്‍ പിസ്റ്റളില്‍ മനുഭാക്കറിന്‌ നിര്‍ഭാഗ്യം, ടീം പുറത്ത്‌ - The Political Editor