• Home
  • kerala
  • ഇന്നത്തെ കൊവിഡ്‌ കണക്കില്‍ അപാര വര്‍ധന

ഇന്നത്തെ കൊവിഡ്‌ കണക്കില്‍ അപാര വര്‍ധന

സംസ്ഥാനത്ത് ഇന്ന് 22,129 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 124 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 4037, തൃശൂർ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂർ 1072, ആലപ്പുഴ 1064, കാസർകോട് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.

വീണ്ടും കേന്ദ്ര സ‌ർക്കാ‌ർ മുന്നറിയിപ്പ് നൽകി

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയിൽ വീണ്ടും കേന്ദ്ര സ‌ർക്കാ‌ർ മുന്നറിയിപ്പ് നൽകി . സംസ്ഥാനത്തെ 10 ജില്ലകളിൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ചു. രണ്ടാഴ്‌ചയ്‌ക്കിടെ മലപ്പുറം ജില്ലയിൽ 59 ശതമാനം വർദ്ധിച്ചതായി അറിയിച്ചു. രാജ്യത്ത് ആകെ 22 ജില്ലകളിൽ വ്യാപനം വർദ്ധിക്കുകയാണ്. ഇതിൽ ഏഴെണ്ണം കേരളത്തിലാണ്. എറണാകുളം, കോട്ടയം, ആലപ്പുഴ, മലപ്പുറം.തൃശൂ‌ർ, പത്തനംതിട്ട, വയനാട് എന്നിവയാണ് ഈ ജില്ലകൾ. ഈ ജില്ലകളിൽ യാതൊരു ഇളവും അനുവദിക്കരുതെന്നും നിയന്ത്രണങ്ങൾ കർശനമാക്കണമെന്നും കേന്ദ്രം ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>