51 കിലോഗ്രാം ബോക്‌സിങ്ങില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്‍റെ താരമായ മിഗ്വെലിന ഹെര്‍ണാണ്ടെസിനെതിരെ 4-1 ലീഡ് നേടി ഇന്ത്യയുടെ മേരി കോം പ്രി ക്വാർട്ടറിൽ കടന്നു. കൊളംബിയയുടെ ഇന്‍ഗ്രിറ്റ് വലെന്‍ഷ്യയെ പ്രീക്വാര്‍ട്ടറില്‍ നേരിടും. റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ബോക്‌സറാണ് വലെന്‍ഷ്യ. 38കാരിയായ മേരികോമിന്‍റെ പരിചയസമ്പന്നതയായിരുന്നു അവര്‍ക്ക് മൂന്നാം റൗണ്ടില്‍ വിജയം സമ്മാനിച്ചത്. ആദ്യ രണ്ട് റൗണ്ടുകളില്‍ 19-19 എന്ന നിലയിലായിരുന്നു സ്‌കോര്‍. മൂന്നാം റൗണ്ടില്‍ കൂടുതല്‍ ആക്രമണത്തിന് മുതിര്‍ന്ന മിഗ്വെലിനെയ്‌ക്കെതിരെ ചില പഞ്ചുകളിലൂടെ മേരി കോം സ്‌കോര്‍ നേടുകയായിരുന്നു. 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ മേരികോമിന് പക്ഷെ 2016ലെ റിയോ ഒളിമ്പിക്‌സില്‍ വിജയം നിലനിര്‍ത്താനായില്ല.













