കൊവിഡ് നിയന്ത്രണങ്ങള്‍ നൂറ് ശതമാനവും നീക്കി ഡെല്‍ഹിയില്‍ വാഹന ഗതാഗതം തിങ്കളാഴ്ച മുതല്‍ തുറന്നു കൊടുക്കാന്‍ തീരുമാനം. മുഴുവന്‍ സീറ്റിലും ആളെ കയറ്റി ഡെല്‍ഹി മെട്രോയും ട്രാന്‍സ് പോര്‍ട്ട് ബസ്സുകളും ഓടിക്കാന്‍ തീരുമാനമായി. തിയേറ്ററുകളും മള്‍ട്ടിപ്ലക്‌സുകളും അമ്പത് ശതമാനം ആള്‍ക്കാരെ പ്രവേശിപ്പിച്ച് പ്രവര്‍ത്തിക്കാം. സ്പാകളില്‍ പ്രവേശനം അനുവദിക്കും. പക്ഷേ ജീവനക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം.













