• Home
  • kerala
  • അനന്യ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐ.എം.എ.

അനന്യ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐ.എം.എ.

ലിംഗമാറ്റ ശസ്ത്രക്രിയയിലെ അപാകതകളെ തുടർന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യ ജീവനൊടുക്കിയ സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്വമേധയാ അന്വേഷണം പ്രഖ്യാപിച്ചു. ഡോ. റോയി എബ്രഹാം കള്ളുവേലിൽ അധ്യക്ഷനായ നാലംഗ സമിതിയാകും അന്വേഷണം നടത്തുക.

അതെ സമയം സർക്കാർ ഏജൻസികൾ നടത്തുന്ന അന്വേഷണം ഡോക്ടർമാർക്ക് എതിരായാൽ പ്രതിരോധിക്കാനാണ് ഐ.എം.എ . യുടെ നീക്കം എന്ന ആരോപണവും ഉയർന്നു കഴിഞ്ഞു.

രണ്ട് സൈക്കാട്രിസ്റ്റുമാരും ഒരു സീനിയർ പ്ലാസ്റ്റിക് സർജനും അടങ്ങുന്നതാണ് സമിതി. ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ആശങ്ക കണക്കിലെടുത്താണ് വിഷയത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐഎംഎ തീരുമാനം കൈക്കൊണ്ടതെന്ന് പ്രസിഡന്റ് ഡോ.പി.ടി. സക്കറിയ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

അനന്യ ജീവനൊടുക്കിയ സംഭവത്തിൽ സ്വമേധയാ അന്വേഷണം നടത്താൻ ഐ.എം.എ. - The Political Editor