• Home
  • kerala
  • പുതുക്കിയ ആസൂത്രണ ബോര്‍ഡില്‍ സന്തോഷ്‌ ജോര്‍ജ്ജ്‌ കുളങ്ങരയ്‌ക്ക്‌ എന്താണ്‌ കാര്യം എന്നു ചോദിക്കരുത്‌!!

പുതുക്കിയ ആസൂത്രണ ബോര്‍ഡില്‍ സന്തോഷ്‌ ജോര്‍ജ്ജ്‌ കുളങ്ങരയ്‌ക്ക്‌ എന്താണ്‌ കാര്യം എന്നു ചോദിക്കരുത്‌!!

പ്രശസ്‌ത ആഗോള സഞ്ചാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകനും സംരംഭകനുമായ സന്തോഷ്‌ ജോര്‍ജ്ജ്‌ കുളങ്ങരയെ പാര്‍ട്‌ ടൈം വിദഗ്‌ധ അംഗമായി ഉള്‍പ്പെടുത്തിക്കൊണ്ട്‌ സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ പുനസ്സംഘടിപ്പിച്ചു. മുന്‍ മന്ത്രിയും സി.പി.എം.നേതാവുമായ എ.കെ. ബാലന്റെ ഭാര്യ ആരോഗ്യവകുപ്പ്‌ മുന്‍ റിട്ട.ഡയറകര്‍ കൂടിയായ ഡോ. പി.കെ. ജമീലയും പുതിയ ആസൂത്രണ ബോര്‍ഡില്‍ അംഗമാണ്‌.

മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനും പ്രൊഫ. വി.കെ രാമചന്ദ്രന്‍ വൈസ് ചെയര്‍പേഴ്‌സണുമാണ്. ഔദ്യോഗിക അംഗങ്ങളായി മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ. രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഡ്വ. ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍ എന്നിവരെ നിശ്ചയിച്ചു. ഡോ. പി. കെ ജമീല, പ്രൊഫ. മിനി സുകുമാര്‍, പ്രൊഫ. ജിജു. പി. അലക്‌സ്, ഡോ. കെ. രവിരാമന്‍ എന്നിവര്‍ വിദഗ്ധ അംഗങ്ങളാണ്.

പാര്‍ട് ടൈം വിദഗ്ധ അംഗങ്ങളായി പ്രൊഫ. ആര്‍.രാമകുമാര്‍, വി നമശിവായം, സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എന്നിവരെ നിശ്ചയിച്ചു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാവും. ആസൂത്രണ-സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മെമ്പര്‍ സെക്രട്ടറിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

പുതുക്കിയ ആസൂത്രണ ബോര്‍ഡില്‍ സന്തോഷ്‌ ജോര്‍ജ്ജ്‌ കുളങ്ങരയ്‌ക്ക്‌ എന്താണ്‌ കാര്യം എന്നു ചോദിക്കരുത്‌!! - The Political Editor