പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ്സ് 2021 ജൂലായ്31 ന് അവസാനിക്കും.
2019 ഓഗസ്റ്റ് ഒന്ന് മുതലാണ് കേരളത്തിന്റെ പ്രളയാനന്ത പുനർനിർമ്മാണത്തിനായി ചരക്ക് സേവന നികുതിക്കൊപ്പം രണ്ടു വർഷത്തേക്ക് പ്രളയ സെസ്സ് ഏർപ്പെടുത്തിയത്.
അഞ്ച് ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്- സേവനങ്ങൾക്ക് ഒരു ശതമാനവും , സ്വർണ്ണത്തിന് 0.25 ശതമാനവും ആണ് സെസ്സ് ചുമത്തിയിരുന്നത്.
ജൂലായ് 31 ശേഷം നടത്തുന്ന വില്പനകൾക്ക് പ്രളയ സെസ്സ് ഈടാക്കാതിരിക്കാൻ വ്യാപാരികൾ തങ്ങളുടെ ബില്ലിംഗ് സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ അഭ്യർത്ഥിച്ചു.













