• Home
  • kerala
  • കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും 80 ലക്ഷം വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും 80 ലക്ഷം വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു

തൃശ്ശൂര്‍ ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ആത്മഹത്യ ചെയ്തു. ടി എം മുകുന്ദൻ (59) ആണ് ജീവനൊടുക്കിയത്.

ബാങ്കിൽ നിന്നും 80 ലക്ഷം രൂപ വായ്പയെടുത്തത് തിരിച്ചടയ്ക്കാത്തതിന് മുകുന്ദന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. കരുവന്നൂര്‍ സര്‍വ്വീസ്‌ സഹകരണ ബാങ്കില്‍ 100 കോടിയിലധികം രൂപയുടെ വായ്‌പാത്തട്ടിപ്പ്‌ കഴിഞ്ഞ ദിവസമാണ്‌ പുറത്തായത്‌. ആകെ 300 കോടിയുടെ ക്രമക്കേടുണ്ടെന്ന്‌ പറയുന്ന തട്ടിപ്പു സംഭവത്തില്‍ പല പ്രാദേശിക നേതാക്കള്‍ക്കും പങ്കുണ്ടെന്ന പരാതിയും നിലനില്‍ക്കുന്നു. ബാങ്കില്‍ വായ്‌പയ്‌ക്കായി കൊണ്ടു വരുന്ന വസ്‌തുവിന്റ ആധാരങ്ങള്‍ മറിച്ചു വെച്ച്‌ കോടിക്കണക്കിനു രൂപയാണ്‌ വായ്‌പയായി എടുത്ത്‌ റിയല്‍ എസ്റ്റേറ്റ്‌ കച്ചവടത്തിനായി മറിച്ചിരിക്കുന്നത്‌ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *

<label for="comment">Comment's</label>