വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണമുയർന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. കെ.കെ. ദിവാകരന്‍ പ്രസിഡന്റായുള്ള ഭരണസമിതിയാണ് ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്. മുകുന്ദപുരം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) എം.സി. അജിത്തിനെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തി.













