• Home
  • latest news
  • കേന്ദ്രസര്‍ക്കാര്‍ യഥാര്‍ഥ സത്യം പറഞ്ഞു…കൊവിഡ്‌ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ ആഹ്ലാദിച്ചാട്ടെ….
Image

കേന്ദ്രസര്‍ക്കാര്‍ യഥാര്‍ഥ സത്യം പറഞ്ഞു…കൊവിഡ്‌ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ ആഹ്ലാദിച്ചാട്ടെ….

കേന്ദ്രസര്‍ക്കാര്‍ ഇന്നലെ രാജ്യസഭയില്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയ ഒരു കാര്യം കേട്ട്‌ ആരും അന്തംവിട്ടിട്ടുണ്ടാവില്ല.. കാരണം അതിനു പോലും കഴിയാത്തത്ര വലിയൊരാഘാതമായിരുന്നു ആ വെളിപ്പെടുത്തല്‍. കൊവിഡ്‌ രണ്ടാം തരംഗം വീശിയടിച്ചപ്പോള്‍ നൂറുകണക്കിനു രോഗികള്‍ മെഡിക്കല്‍ ഓക്‌സിജന്‍ കിട്ടാതെ പിടിഞ്ഞു മരിച്ച വാര്‍ത്തകളിലൂടെ കടന്നു പോയ സമൂഹത്തിനോട്‌ ഇന്നലെ കേന്ദ്രം പറഞ്ഞത്‌, രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ കിട്ടാതെ രാജ്യത്ത്‌ ഒറ്റ മരണം പോലും നടന്നിട്ടില്ല എന്നായിരുന്നു. ആരോഗ്യമന്ത്രി മന്‍സുഖ്‌ മാണ്ഡവ്യ രാജ്യസഭയില്‍ വെ്‌ച്ച റിപ്പോര്‍ട്ടു പ്രകാരം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള രേഖകള്‍ അനുസരിച്ച്‌ ഒററ മനുഷ്യനും പ്രാണവായു കിട്ടാതെ മരിച്ചിട്ടില്ല.!! കേന്ദ്രം പ്രത്യേകിച്ച്‌ ഒരു വ്യത്യാസവും വരുത്തിയിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ചുമ്മാ രാജ്യസഭയില്‍ വെക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നും മന്‍സുഖ്‌ പറഞ്ഞൊഴിഞ്ഞു. കെ.സി.വേണുഗോപാല്‍ ഉന്നയിച്ച സംശയത്തിന്‌ നല്‍കിയ മറുപടിയിലാണ്‌ ആരോഗ്യമന്ത്രി ഇക്കാര്യം വിശദമാക്കിയത്‌.

Leave a Reply

Your email address will not be published. Required fields are marked *

കേന്ദ്രസര്‍ക്കാര്‍ യഥാര്‍ഥ സത്യം പറഞ്ഞു...കൊവിഡ്‌ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ കുടുംബങ്ങള്‍ ആഹ്ലാദിച്ചാട്ടെ.... - The Political Editor