• Home
  • latest news
  • ടോക്യോ ഒളിമ്പിക് വില്ലേജിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു, ആശങ്ക…

ടോക്യോ ഒളിമ്പിക് വില്ലേജിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു, ആശങ്ക…

ലോക കായിക മാമാങ്കത്തിന് ജപ്പാൻ ഒരുങ്ങുമ്പോൾ ടോക്യോയിലെ ഒളിമ്പിക് ഗ്രാമത്തിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു. അത്‌ലറ്റിക് ഗ്രാമത്തിലാണ് രോഗബാധ ആദ്യമായി കണ്ടെത്തിയിരിക്കുന്നത്. അടുത്തയാഴ്ചയാണ് മൽസരങ്ങൾ തുടങ്ങേണ്ടത്.
അത്‌ലറ്റിക് ഗ്രാമത്തിൽ ഒരാൾ മാത്രമാണുണ്ടായിരുന്നത്. അദ്ദേഹത്തിനാണ് രോഗബാധ തെളിഞ്ഞതെന്ന് ഒളിമ്പിക്‌സിന്റെ വക്താവ് പറഞ്ഞു. രോഗി ഏത് രാജ്യക്കാരനാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
നൈജീരിയൻ സംഘത്തിലുള്ള ഒരു ഒഫീഷ്യലിന് വെള്ളിയാഴ്ച വിമാനത്താവളത്തിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. 60 വയസ്സുള്ള ഇദ്ദേഹത്തിന് നേരിയ രോഗ ലക്ഷണം മാത്രമാണുള്ളത്.
കഴിഞ്ഞ വർഷം നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ടോക്യോ ഒളിമ്പിക് വില്ലേജിൽ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ചു, ആശങ്ക… - The Political Editor