• Home
  • kerala
  • ബക്രീദ് പ്രമാണിച്ച് 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്… തുണി-ചെരുപ്പ് സ്വര്‍ണ്ണക്കടകള്‍ ഇലക്ട്രോണിക്ഫാന്‍സി ഷോപ്പുകള്‍ തുറക്കാം

ബക്രീദ് പ്രമാണിച്ച് 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്… തുണി-ചെരുപ്പ് സ്വര്‍ണ്ണക്കടകള്‍ ഇലക്ട്രോണിക്ഫാന്‍സി ഷോപ്പുകള്‍ തുറക്കാം

ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചു. ഡി വിഭാഗം ഒഴിച്ചുള്ള പ്രദേശങ്ങളിലാണ് ഇളവ്.

ഈ ദിവസങ്ങളില്‍ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ അവശ്യവസ്തുക്കള്‍ വിൽക്കുന്ന ( പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി, ബേക്കറി ) കടകൾക്കുപുറമെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുണ്ടാവുക.

Leave a Reply

Your email address will not be published. Required fields are marked *

ബക്രീദ് പ്രമാണിച്ച് 18, 19, 20 തീയതികളില്‍ ലോക്ഡൗണിലും നിയന്ത്രണങ്ങളിലും ഇളവ്... തുണി-ചെരുപ്പ് സ്വര്‍ണ്ണക്കടകള്‍ ഇലക്ട്രോണിക്ഫാന്‍സി ഷോപ്പുകള്‍ തുറക്കാം - The Political Editor