• Home
  • kerala
  • എ.സമ്പത്തിനെ മന്ത്രി കെ.രാധാകൃഷ്‌ണന്റെ പ്രൈവറ്റ്‌ സെക്രട്ടറിയാക്കുന്നു

എ.സമ്പത്തിനെ മന്ത്രി കെ.രാധാകൃഷ്‌ണന്റെ പ്രൈവറ്റ്‌ സെക്രട്ടറിയാക്കുന്നു

മുന്‍ എം.പി.യും കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാരിന്‍രെ കാലത്ത്‌ ഡെല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക ലെയ്‌സന്‍ ഓഫീസറുമായിരുന്ന എ.സമ്പത്തിന്‌ പുതിയ പദവി. ദേവസ്വം-പട്ടികജാതി ക്ഷേമ മന്ത്രി കെ.രാധാകൃഷ്‌ണന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായാണ്‌ പാര്‍ടി നിയോഗിക്കുന്നത്‌. ഡെല്‍ഹിയില്‍ ലെയ്‌സന്‍ ഓഫീസറായിരുന്ന സമ്പത്ത്‌ കൊവിഡ്‌ മഹാമാരി തുടങ്ങിയതിനു ശേഷം ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക്‌ തിരിച്ചെത്തിയിരുന്നു. പുതിയ മന്ത്രിസഭ ഡെല്‍ഹി ലെയ്‌സന്‍ ഓഫീസര്‍ തസ്‌തിക നിര്‍ത്തലാക്കിയോ എന്ന്‌ വ്യക്തമല്ല. എങ്കിലും സമ്പത്തിന്റെ താല്‍പര്യവും പിണറായി വിജയന്‌ അദ്ദേഹത്തോടുള്ള ഇഷ്ടവും പരിഗണിച്ചാണ്‌ കേരളത്തില്‍ തന്നെ അദ്ദേഹത്തിന്‌ സര്‍ക്കാരില്‍ ഒരു തസ്‌തിക നല്‍കിയിരിക്കുന്നത്‌ എന്നാണ്‌ ലഭ്യമാകുന്ന വിവരം.

ആറ്റിങ്ങല്‍ പാര്‍ലമെന്റ്‌ അംഗമായിരുന്ന എ.സമ്പത്ത്‌ 2019-ലെ തിരഞ്ഞെടുപ്പില്‍ പക്ഷേ ഇടതുവിരുദ്ധ തരംഗത്തില്‍ പരാജയപ്പെടുകയുണ്ടായി. പ്രമുഖ സി.പി.എം. നേതാവും ആറ്റിങ്ങല്‍ എന്ന പേരിലറിയപ്പെടുന്ന പഴയ ചിറയിന്‍കീഴ്‌ ലോക്‌സഭാ മണ്ഡലത്തിലെ എം.പി.യുമായിരുന്ന കെ. അനിരുദ്ധന്റെ മകനാണ്‌ സമ്പത്ത്‌. പാര്‍ലമെന്ററി രംഗത്ത്‌ സമ്പന്നമായ അനുഭവവും സമ്പത്തിനുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *