സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആലപ്പുഴ എന്‍.ഐ.വി.യില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലാണ് രോഗബാധിതരായ അഞ്ചു പേരും.ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാള്‍ക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. 16 പേരുടെ പരിശോധനാഫലം നെഗറ്റീവായി.













