കാശ്‌മീരിലെ പുല്‍വാമ ടൗണില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ പാകിസ്‌താനിലെ ലഷ്‌കര്‍ ഇ തൊയ്‌്‌ബ കമാന്‍ഡര്‍ അബുഹുറയിറ ഉള്‍പ്പെടെ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആര്‍മിയും പൊലീസും സി.ആര്‍.പി.എഫും ചേര്‍ന്നാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയത്. തെക്കന്‍ കാശ്‌മീരിലുള്ള തീവ്രവാദി സാന്നിധ്യം വളരെയേറെയുള്ള മേഖലയാണ് പുല്‍വാമ.













