• Home
  • latest news
  • തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോറിനെ പഞ്ചാബ്‌ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കി, അമരീന്ദറോ സിദ്ദുവോ…ഇനി സംഭവിക്കാന്‍ പോകുന്നത്‌…

തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോറിനെ പഞ്ചാബ്‌ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കി, അമരീന്ദറോ സിദ്ദുവോ…ഇനി സംഭവിക്കാന്‍ പോകുന്നത്‌…

ഡെല്‍ഹി, ബംഗാള്‍ എന്നിവിടങ്ങളില്‍ തന്റെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ ബി.ജെ.പി.യെ തൂത്തെറിഞ്ഞപ്പോള്‍ പ്രശാന്ത്‌ കിഷോര്‍ എന്ന ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള തിരഞ്ഞെടുപ്പു തന്ത്രജ്ഞനെ ഇപ്പോള്‍ പഞ്ചാബിലേക്കും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കായി അഖിലേന്ത്യാതലത്തിലും കോണ്‍ഗ്രസ്‌ നിയോഗിക്കുകയാണ്‌.

പഞ്ചാബിലെ മുഖ്യമന്ത്രി അമരീന്ദര്‍സിങിന്റെ രാഷ്ട്രീയ ഉപദേശകനായി പ്രശാന്ത്‌ കിഷോറിനെ നിയമിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം ഡെല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, ഹരീഷ്‌ റാവത്ത്‌, പ്രിയങ്ക ഗാന്ധി തുടങ്ങിയ പ്രമുഖ നേതാക്കളെ ആകെ കണ്ടതോടെ കോണ്‍ഗ്രസ്‌ അഖിലേന്ത്യാ തലത്തില്‍ തന്നെ പ്രശാന്ത്‌ കിഷോറിന്റെ സേവനം വാടകയ്‌ക്കെടുക്കുകയാണെന്ന അഭ്യൂഹം പരന്നിരിക്കയാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത്‌ കിഷോറിനെ പഞ്ചാബ്‌ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കി, അമരീന്ദറോ സിദ്ദുവോ...ഇനി സംഭവിക്കാന്‍ പോകുന്നത്‌... - The Political Editor