ഖൈബര്‍ പക്തൂണ്‍ക്വ മേഖലയിലായിരുന്നു ആക്രമണം. കരസേന ക്യാപ്‌ടന്‍ അബ്ദുല്‍ ബാസിത് ആണ് കൊല്ലപ്പെട്ടത്. മരിച്ച 11 പട്ടാളക്കാര്‍ക്കു പുറമേ, 15 സൈനികര്‍ക്ക് ഗുരുതരമായ പരിക്കുമേറ്റിട്ടുണ്ട്. ജനങ്ങളില്‍ ചിലരെ ഭീകരര്‍ ബന്ദിയാക്കി വെച്ചിരിക്കയാണ്. ക്യാപ്‌ടന്‍ ബാസിത് പ്രദേശത്ത് സുരക്ഷാദൗത്യവുമായി മുന്നേറുകയായിരുന്നു. പാകിസ്‌താന്‍ ടെലിവിഷന്‍ ജിയോ ടിവി റിപ്പോര്‍ട്ടു പ്രകാരം മൂന്ന് ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ട്. ഖൈബര്‍ പക്തൂണ്‍ക്വ മേഖലയില്‍ ഭീകരരുടെ സാന്നിധ്യം അടുത്ത കാലത്ത് ശക്തമായിരിക്കയാണ്. ഭീകര പ്രവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ആരോപണം നേരിടുന്ന പാകിസ്‌താനിലും പട്ടാളവും ജനവും ഭീകരാക്രമണങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യം അടുത്ത കാലത്ത് വര്‍ധിച്ചിരിക്കയാണ്.













