• Home
  • kerala
  • ഇന്ത്യയിലെ ആദ്യ കൊവിഡ്‌ ബാധിതയായ മലയാളി പെണ്‍കുട്ടിക്ക്‌ വീണ്ടും കൊവിഡ്‌

ഇന്ത്യയിലെ ആദ്യ കൊവിഡ്‌ ബാധിതയായ മലയാളി പെണ്‍കുട്ടിക്ക്‌ വീണ്ടും കൊവിഡ്‌

ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം ആദ്യമായി ഒരു കൊവിഡ്‌ ബാധ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട തൃശ്ശൂരിലെ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ യുവതിക്ക്‌ വീണ്ടും കൊവിഡ്‌ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്‌. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയായിരുന്ന ഈ പെണ്‍കുട്ടിക്ക്‌ 2020 ജനുവരി 30-നായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്‌. വീണ്ടും കോവിഡ്‌ ബാധ സ്ഥിരീകരിച്ചത്‌ ഇന്ന്‌ ആണ്‌. എന്നാല്‍ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല. യുവതി തൃശൂരിലെ വീട്ടില്‍ ക്വാറന്റൈിനില്‍ കഴിയുകയാണ്‌. ആരോഗ്യവകുപ്പ്‌ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്‌.
20-കാരിയായ യുവതി കൊവിഡ്‌ വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലാത്ത വ്യക്തിയുമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

ഇന്ത്യയിലെ ആദ്യ കൊവിഡ്‌ ബാധിതയായ മലയാളി പെണ്‍കുട്ടിക്ക്‌ വീണ്ടും കൊവിഡ്‌ - The Political Editor