മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബേസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വതീയന്‍ കാതോലിക്കാ ബാവ വിട വാങ്ങി. 75 വയസ്സുള്ള ബാവ കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്നു. അടുത്ത ദിവസങ്ങളിലായാ രോഗം മൂര്‍ച്ഛിച്ച് പരുമല ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ ആയിരുന്നു. ഇന്ന് പുലര്‍ച്ചെ 2.35-നായിരുന്നു അന്ത്യം.
2010 നവംബര്‍ ഒന്നിനാണ് സ്ഥാനാരോഹിതനായത്. 1946 91-ാം കാതോലിക്കയായിരുന്നു. മലങ്കര സഭയുടെ 21-ാം മെത്രാപ്പൊലീത്തയുമായ കാതോലിക്ക ബാവ ഓര്‍ത്തഡോക്‌സ് സഭയുടെ അത്യുന്നത പദവി വഹിച്ച സന്യാസി ശ്രേഷ്ഠനുമായിരുന്നു.ആഗസ്റ്റ് 30-ന് തൃശ്ശൂര്‍ തലപ്പള്ളി മങ്ങാട്ട് കൊള്ളന്നൂര്‍ പരേതരായ കെ.ഐ.ഇട്ടൂപ്പിന്റെയും കുഞ്ഞീറ്റിയുടെയും മകനായി ജനിച്ചു. കെ.ഐ.പോള്‍ എന്നായിരുന്നു പേര്.













