• Home
  • kerala
  • വണ്ടിപ്പെരിയാറിലേക്ക്‌ ഷാഹിദ കമാല്‍ കാര്‍ യാത്രയില്‍ ചിരിച്ചുകൊണ്ട്‌ സെല്‍ഫി….തേച്ചൊട്ടിച്ച്‌ സോഷ്യല്‍ മീഡിയ

വണ്ടിപ്പെരിയാറിലേക്ക്‌ ഷാഹിദ കമാല്‍ കാര്‍ യാത്രയില്‍ ചിരിച്ചുകൊണ്ട്‌ സെല്‍ഫി….തേച്ചൊട്ടിച്ച്‌ സോഷ്യല്‍ മീഡിയ

ആറ്‌ വയസ്സുകാരി വര്‍ഷങ്ങളായി ക്രൂരമായി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്‌ പീഡകനായ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനാല്‍ കൊല ചെയ്യപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവത്തില്‍ അന്വേഷിക്കാനെന്ന രീതിയില്‍, ഇടുക്കി വണ്ടിപ്പെരിയാറിലേക്കുളള യാത്രയിൽ എന്ന തലക്കെട്ടിൽ ചിരിച്ചു കൊണ്ട് കാറിലിരിക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ച സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ നടപടി വിവാദമായി. വണ്ടിപ്പെരിയാറിലെ കുട്ടിയുടെ അതിക്രൂരമായ കൊലപാതകം സംസ്ഥാനമൊല്ലാകെ ചർച്ചയാകുമ്പോൾ ഇത്തരം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം ഉയരുകയാണ്. കമന്റ് ബോക്സിൽ ഷാഹിദയുടെ നടപടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നതോടെ വനിതാ കമ്മിഷൻ അം​ഗം പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

വണ്ടിപ്പെരിയാറിലേക്ക്‌ ഷാഹിദ കമാല്‍ കാര്‍ യാത്രയില്‍ ചിരിച്ചുകൊണ്ട്‌ സെല്‍ഫി....തേച്ചൊട്ടിച്ച്‌ സോഷ്യല്‍ മീഡിയ - The Political Editor