• Home
  • latest news
  • ഇത്‌ ശരിക്കും നിന്റെ ഫൈനല്‍ ആണ്‌–മെസ്സി പറഞ്ഞതായി ഡി മരിയ

ഇത്‌ ശരിക്കും നിന്റെ ഫൈനല്‍ ആണ്‌–മെസ്സി പറഞ്ഞതായി ഡി മരിയ

ബ്രസീലിനെതിരെ വിജയം നേടിയ കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം യഥാര്‍ഥത്തില്‍ ഡി മരിയയുടെ ഫൈനല്‍ ആണെന്ന്‌ ക്യാപ്‌റ്റന്‍ ലിയോണെല്‍ മെസ്സി ്‌ അഭിനന്ദിച്ചതായി അര്‍ജന്റീനിയന്‍ കളിക്കാരന്‍ ഏഞ്ചല്‍ ഡി മരിയയുടെ വൈകാരികമായ വെളിപ്പെടുത്തല്‍. കളി ജയിപ്പിച്ചതിന്‌ മെസ്സി നന്ദി പറഞ്ഞതായും ഡി മരിയ വെളിപ്പെടുത്തി. ഡി മരിയയിലൂടെ നേടിയ ജയം മെസ്സിക്ക്‌ അത്യധികം ചാരിതാര്‍ഥ്യജനകമായിരുന്നുവെന്നും രാജ്യത്തിനു വേണ്ടി കീരീടം നേടാന്‍ കഴിയാതിരുന്നതിന്റെ ദീര്‍ഘനാളത്തെ ഖേദം മെസ്സി മറികടന്നതായും ഡി മരിയ പറഞ്ഞു. ഡി മരിയയെ സംബന്ധിച്ചും ഈ കോപ്പ ഫൈനല്‍ പ്രിയപ്പെട്ടതായിരുന്നു. 2014-ലെ ലോക കപ്പിലോ 2015,16 വര്‍ഷങ്ങളിലെ കോപ്പയിലോ പരിക്കു കാരണം ഡി മരിയക്ക്‌ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഇത്‌ അവിസ്‌മരണീയമായിത്തീരുകയാണ്‌. മെസ്സി എനിക്ക്‌ നന്ദി പറഞ്ഞു. ഞാന്‍ അദ്ദേഹത്തിനും നന്ദി പറഞ്ഞു. ഇത്‌ നിന്റെ ഫൈനലാണ്‌ എന്ന്‌ മെസ്സി എന്നോട്‌ പറഞ്ഞു. എനിക്ക്‌ കളിക്കാന്‍ കഴിയാതിരുന്ന ഫൈനലുകളുടെ ആവര്‍ത്തന മാച്ച്‌.–ഡി മരിയ വിജയാഘോഷത്തിനിടയില്‍ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

ഇത്‌ ശരിക്കും നിന്റെ ഫൈനല്‍ ആണ്‌-മെസ്സി പറഞ്ഞതായി ഡി മരിയ - The Political Editor