• Home
  • kerala
  • കാതോലിക്കാ ബാവായുടെ ആരോഗ്യനില ഗുരുതരം

കാതോലിക്കാ ബാവായുടെ ആരോഗ്യനില ഗുരുതരം

പരുമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.

വെൻ്റിലേറ്റർ സഹായത്തിലും രക്തത്തിലെ ഓക്‌സിജൻ്റെ അളവ് ക്രമീകരിച്ച് കൊണ്ട് പോകുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.

ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ദ്ധരും, പള്‍മനോളജിസ്റ്റുകളും, ഹൃദ്രോഗ ചികിത്സാ വിദഗ്ദ്ധരും, കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധരും അടങ്ങുന്ന ഒരു സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.

ആശുപത്രിയിൽ സര്‍ശകരെ നിരോധിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *