• Home
  • latest news
  • ഐഷ സുല്‍ത്താനയുടെ ആദ്യ സിനിമ വരുന്നു….അതിന്റെ വിശേഷങ്ങള്‍ അറിയുക

ഐഷ സുല്‍ത്താനയുടെ ആദ്യ സിനിമ വരുന്നു….അതിന്റെ വിശേഷങ്ങള്‍ അറിയുക

ലക്ഷദ്വീപിലെ വികലമായ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ പ്രതീകമായി മാറി മാധ്യമങ്ങളില്‍ നിറഞ്ഞ യുവ സിനിമാപ്രവര്‍ത്തക ഐഷ സുല്‍ത്താന രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ആദ്യ സിനിമ FLUSH-ന്റെ ഫസ്റ്റ്‌ ലുക്ക്‌ പോസ്‌റ്റര്‍ പുറത്തിറങ്ങി. ലക്ഷദ്വീപസമൂഹങ്ങളില്‍ പെട്ട ചെത്ത്‌ലാത്ത്‌ എന്ന ചെറുദ്വീപില്‍ ജനിച്ച ഐഷ സുല്‍ത്താന ഇപ്പോള്‍ കേരളീയര്‍ക്ക്‌ സുപരിചിതയാണ്‌. അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത ലക്ഷദ്വീപ്‌ പൊലീസിന്റെ നടപടി കേരള ഹൈക്കോടതി ഈയിടെ തടഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.

ഐഷ സുല്‍ത്താന

നേരത്തെ പ്രമുഖ സംവിധായകന്‍ ലാല്‍ ജോസിന്റെ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയി ജോലി നോക്കിയിട്ടുള്ള ഐഷ അടുത്തിടെ ഇറങ്ങിയ ആസിഫ്‌ അലി സിനിമയായ കെട്ട്യോളാണ്‌ എന്റെ മാലാഖ എന്ന സിനിമയുടെ അസോസിയേറ്റ്‌ ഡയറക്ടറും ആണ്‌.
ബീന കാസിം ആണ്‌ ഫ്‌ലഷ്‌-ന്റെ നിര്‍മ്മാതാവ്‌. കെ.ജി.രതീഷ്‌ ഛായാഗ്രഹണവും വില്യം ഫ്രാന്‍സിസ്‌ സംഗീതവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ഐഷ സുല്‍ത്താനയുടെ ആദ്യ സിനിമ വരുന്നു....അതിന്റെ വിശേഷങ്ങള്‍ അറിയുക - The Political Editor