• Home
  • kerala
  • കേരളത്തിൽ ബലി പെരുന്നാൾ ജൂലായ് 21ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂലായ് 21ന്

കേരളത്തിൽ ബലി പെരുന്നാൾ ജൂലായ് 21 -നു കൊണ്ടാടും. മാസപ്പിറവി ദൃശ്യമാവാത്തതിനാൽ നാളെ ദുല്‍ഹിജ്ജ ഒന്നും 21ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് മതനേതാക്കൾ അറിയിച്ചു. ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

കേരളത്തിൽ ബലി പെരുന്നാൾ ജൂലായ് 21ന് - The Political Editor