• Home
  • latest news
  • കേരളം വീണ്ടും ദേശീയ മാധ്യമങ്ങളില്‍ നിറയുന്നു, ഇത്തവണ രോഗം നിയന്ത്രിക്കാനാവാത്തതില്‍…രണ്ടാം തരംഗം ഇവിടെ തീരാത്തത് എന്തുകൊണ്ട് …

കേരളം വീണ്ടും ദേശീയ മാധ്യമങ്ങളില്‍ നിറയുന്നു, ഇത്തവണ രോഗം നിയന്ത്രിക്കാനാവാത്തതില്‍…രണ്ടാം തരംഗം ഇവിടെ തീരാത്തത് എന്തുകൊണ്ട് …

ദേശീയ മാധ്യമമായ ഇന്‍ഡ്യ ടുഡേ ടെലിവിഷനില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജീവ്‌ സര്‍ദേശായി ഇന്ന്‌ കേരളത്തെക്കുറിച്ചാണ്‌ ചര്‍ച്ച ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം സര്‍ദേശായ്‌ കേരളത്തെപ്പറ്റി ചര്‍ച്ച ചെയ്‌തതിന്റെ നേര്‍ എതിര്‍ദിശയിലുള്ള ചോദ്യമായിരുന്നു ഇന്ന്‌ ഉയര്‍ത്തിയത്‌. കഴിഞ്ഞ വര്‍ഷം അദ്ദേഹം ചോദിച്ചു–എന്തുകൊണ്ട്‌ കേരളത്തിന്‌ കൊവിഡ്‌ ഇത്രയധികം നിയന്ത്രിക്കാനായി ? വെള്ളിയാഴ്‌ച പ്രൈംടൈം ചര്‍ച്ചയില്‍ ദേശായ്‌ ചോദിച്ചു–എന്തു കൊണ്ട്‌ കേരളത്തില്‍ രോഗം നിയന്ത്രണമില്ലാതെ പോകുന്നു.?! കേരളം നേരത്തെ നേടിയ മികവിന്റെ മെഡലുകള്‍ക്ക്‌ നിറം മങ്ങുകയാണോ…
ഇന്ത്യയിലെ ആകെ പുതിയ കൊവിഡ്‌ കേസുകളുടെ 32 ശതമാനം ഇപ്പോള്‍ ഒരേയൊരു സംസ്ഥാനത്തിലാണ്‌–കേരളത്തില്‍. അമ്പതു ശതമാനത്തില്‍ ബാക്കി മഹാരാഷ്ട്രയിലും

ഇന്ത്യയില്‍ ഇപ്പോള്‍ ആകെയുള്ള കൊവിഡ്‌ കേസുകളില്‍ പകുതിയും രണ്ട്‌ സംസ്ഥാനങ്ങളിലെതാണെന്ന്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന്‌ മുന്നറിയിപ്പ്‌ നല്‍കിക്കഴിഞ്ഞു.–മഹാരാഷ്ട്ര, കേരളം എന്നിവയില്‍. കേരളത്തിലെ 14 ജില്ലകളിലും പ്രശ്‌നമാണ്‌. മഹാരാഷ്ട്രയിലെ 15 ജില്ലകളിലാണ്‌ കൂടുതല്‍ ഗുരുതര സാഹചര്യം.
ദേശീയ മാധ്യമങ്ങളില്‍ അതു കൊണ്ടുതന്നെ കേരളം വീണ്ടും ചര്‍ച്ചയില്‍ നിറയുകയാണ്‌. നേരത്തെ പറഞ്ഞതെല്ലാം തിരുത്തേണ്ടി വരികയാണോ എന്ന്‌ അവതാരകര്‍ ചോദിക്കുന്നു.

ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും രണ്ടാം തരംഗം അവസാനിച്ചിട്ടും കേരളത്തില്‍ അത്‌ അവസാനിക്കുന്നില്ല..എന്തുകൊണ്ട്‌.ഇതാണ്‌ ഇപ്പോള്‍ ദേശീയമായി ചര്‍ച്ച ചെയ്യുന്നത്‌.

രാജീവ്‌ സര്‍ദേശായിയുടെ ചര്‍ച്ചയിലെ പാനലിസ്റ്റുകളില്‍ ഒരാളായ ഐ.എം.എ. പ്രസിഡണ്ട്‌ ഡോ. സുള്‍ഫി നൂഹുവിന്‌ പറയാനുണ്ടായിരുന്ന ഉത്തരം രണ്ടെണ്ണമായിരുന്നു. കേരളത്തിലെ ജനസാന്ദ്രതയാണ്‌ പ്രധാന വില്ലന്‍ എന്നായിരുന്നു ഒന്നാമത്തെ ഉത്തരം. രണ്ടാമത്തെത്‌, കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം വേഗത്തില്‍ വൈറസിന്‌ വഴങ്ങുന്ന അവസ്ഥയിലുള്ളതാണ്‌ എന്നതുമായിരുന്നു.
ഇതിന്‌ രാജീവ്‌ സര്‍ദേശായി തിരിച്ചൊരു ചോദ്യം ചോദിച്ചു–ഡെല്‍ഹിയിലോ മുംബൈയിലോ ഒക്കെ ഉള്ള ജനസാന്ദ്രത പോലെയല്ലേ കേരളത്തിലെ ഏതു സ്ഥലത്തു നോക്കിയാലും പരമാവധി സാന്ദ്രത. പക്ഷേ ഡ്‌ല്‍ഹിയില്‍ രോഗം കുറഞ്ഞിട്ടും കേരളത്തിലെ 14 ജില്ലകളിലും കുറയാത്തത്‌ ജനസാന്ദ്രത കാരണമാണോ..! ഡോ. സുല്‍ഫിക്ക്‌ അതിന്‌ പ്രത്യേകം യുക്തിയൊന്നും പറയാനുണ്ടായിരുന്നില്ല.
വെള്ളിയാഴ്‌ച ആരോഗ്യ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗര്‍വാള്‍ ആണ്‌ കേരളത്തിലെ വര്‍ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്‌. രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ്‌ വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. പുതിയ കേസുകളുടെ എണ്ണം രാജ്യത്ത്‌ ക്രമത്തില്‍ കുറഞ്ഞുവരികയാണ്‌. ഇപ്പോള്‍ 80 ശതമാനം പുതിയ കേസുകളും രാജ്യത്തെ 90 ജില്ലകളില്‍ നിന്നുമാണ്‌.

Leave a Reply

Your email address will not be published. Required fields are marked *

കേരളം വീണ്ടും ദേശീയ മാധ്യമങ്ങളില്‍ നിറയുന്നു, ഇത്തവണ രോഗം നിയന്ത്രിക്കാനാവാത്തതില്‍...രണ്ടാം തരംഗം ഇവിടെ തീരാത്തത് എന്തുകൊണ്ട് ... - The Political Editor