പ്രശസ്‌ത ഹാസ്യനടനായിരുന്ന അന്തരിച്ച ആലുംമൂടന്റെ മകന്‍ ജോഷി ആലുംമൂടന്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. ശവസംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍. പ്രമുഖ സിനിമാ-സീരിയല്‍ നടന്‍ ബോബന്‍ ആലുംമൂടന്‍ സഹോദരനാണ്.
ജോഷിയുടെ പിതാവ് ഡൊമിനിക് എന്ന ആലുംമൂടന്‍ 58-ാം വയസ്സില്‍ 1992-ലായിരുന്നു അന്തരിച്ചത്. അദൈ്വതം എന്ന സിനിമയുടെ ഷൂട്ടിങിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.













