ജമ്മു-കാശ്‌മീരില്‍ ഭീകരര്‍ക്ക് സര്‍ക്കാരിനകത്തു നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജമ്മു-കാശ്‌മീര്‍ ഭരണകൂടം പിരിച്ചുവിട്ടു. ഇവരില്‍ രണ്ടു പേര്‍ ഭീകരസംഘടനയായ ഹിസ്‌ബുള്‍ മുജാഹിദ്ദീന്‍-ന്റെ സ്ഥാപകനായ സയ്യിദ് സലാഹുദ്ദീന്റെ മക്കളാണെന്ന് റിപ്പോര്‍ട്ടുണ്ട്. പിരിച്ചുവിട്ടവരില്‍ രണ്ടു പേര്‍ പൊലീസ് കോണ്‍സ്‌റ്റബിള്‍മാരാണ്. ഭീകരര്‍ക്ക് സര്‍ക്കാരിന്റെ ഭാഗമായ ഓപ്പറേഷനുകളെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നവരാണ് ഈ 11 പേര്‍ എ്‌ന്നാണ് അധികൃതര്‍ പറയുന്നത്.
സയ്യിദ് സലാഹുദ്ദീന്‍ കാശ്‌മീര്‍ സ്വദേശിയാണെങ്കിലും ഇപ്പോള്‍ താമസിക്കുന്നത് പാക് അധിനിവേശ കാശ്‌മീരിലാണ്. ഇദ്ദേഹം ഐക്യ ജിഹാദ് കൗണ്‍സില്‍ തലവനും കൂടിയാണെന്ന് പറയപ്പെടുന്നു. ഈ പ്രസ്ഥാനമാണ് കൊടുംഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദും ലഷ്‌കര്‍ എ തൊയ്‌ബയും രൂപീകരിച്ചതെന്നാണ് കരുതപ്പെടുന്നത്.
പിരിച്ചുവിടപ്പെട്ടവരില്‍ നാല് പേര്‍ അനന്തനാഗ്, മൂന്നു പേര്‍ ബുദ്‌ഗാം, ബാരാമുള്ള ശ്രീനഗര്‍, പുല്‍വാമ, കുപ് വാര എന്നിവിടങ്ങളിലെ ഓരോരുത്തര്‍ എന്നിങ്ങനെയാണ്. സുരക്ഷാസേനയുടെ നീക്കങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ കൈമാറിയവരാണ് പൊലീസുകാര്‍. ഇവരില്‍ ഒരാളായ അബ്ദുള്‍ റഷീദ് സുരക്ഷാസേനയുടെ നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും സംശയമുണ്ട്.













