കൊവിഡിന്റെ പ്രതീക്ഷിക്കുന്ന മൂന്നാം തരംഗത്തെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തില്‍ നാല് ലക്ഷം കിടക്കകളില്‍ ഉപയോഗിക്കാവുന്ന വിധം ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനായി 1,500 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞതായി ഉന്നതോദ്യോഗസ്ഥര്‍ റിപ്പോര്‍ട്ടു നല്‍കി. എത്രയും വേഗം ഓക്‌സിജന്‍ ഉല്‍പാദനം ആരംഭിക്കുന്നതിന് സജ്ജമാക്കാന്‍ മോദി നിര്‍ദ്ദേശം നല്‍കി. ഓക്‌സിജന്‍ ശാലകള്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കാനും പ്രത്യേകം പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.













