ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം ഗണ്യമായി കുറയുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കാര്യമായി താഴുകയും ചെയ്‌തിട്ടും കേരളം ആഴ്‌ചകളായി ഇതൊന്നിലും കാര്യമായ കുറവില്ലാതെ നില്‍ക്കുന്നതിന് കാരണമെന്തെന്ന ചോദ്യം ഉയരുന്നു. സംസ്ഥാനത്ത് ഇന്ന് 13,772 പേർക്ക്കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1981, കോഴിക്കോട് 1708, തൃശൂർ 1403, എറണാകുളം 1323, കൊല്ലം 1151, പാലക്കാട് 1130, തിരുവനന്തപുരം 1060, കണ്ണൂർ 897, ആലപ്പുഴ 660, കാസർകോട് 660, കോട്ടയം 628, വയനാട് 459, പത്തനംതിട്ട 434, ഇടുക്കി 278 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,250 ആയി.













